മൗസുപയോഗിക്കാതെ ലിങ്കുകള്‍ തുറക്കാം-ഡെഡ് മൈസ് എക്സ്റ്റന്‍ഷന്‍


കംപ്യൂട്ടറില്‍ ഏറെ വൈദഗ്ദ്യമുള്ള പലര്‍ക്കും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മൗസ് ഉപയോഗിക്കുന്നതില്‍ താല്പര്യമില്ല. പരമാവധി കാര്യങ്ങള്‍ കീബോര്‍ഡ് വഴി തന്നെ ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു ട്രിക്കാണ് കീബോര്‍ഡ് ഉപയോഗിച്ച് തന്നെ വെബ്പേജിലെ ലിങ്ക് തുറക്കുക എന്നത്. ‌
ഇത് ഒരു ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പേജിലെ ഒരു ലിങ്ക് തുറക്കാന്‍ അതില്‍ ഏതാനും അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുക. അപ്പോള്‍ അതിന് മാച്ചിങ്ങായ ചലിച്ചു തുടങ്ങും. അപ്പോള്‍ അത് തുറക്കാന്‍ എന്റര്‍ അമര്‍ത്തിയാല്‍ മതി. പുതിയ ടാബില്‍ പേജ് തുറക്കാന്‍ ഷിഫ്റ്റും എന്ററും ഒന്നിച്ചമര്‍ത്തുക.
ഒന്നിലധികം ലിങ്കുകള്‍ പേജിലുണ്ടെങ്കില്‍ ടാബ് കീ ഉപയോഗിച്ച് മാറ്റി സെലക്ട് ചെയ്യാം. ഷിഫ്റ്റും ടാബും അമര്‍ത്തിയാല്‍ റിവേഴ്സിലും പോകാം.
download

Comments

comments