മോഹന്‍ലാല്‍ ഹോളിവുഡില്‍മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഹോളിവുഡ് ചിത്രത്തില്‍ യു.എസ് ബിസിനസ് പ്രമുഖനായിരുന്ന രാജ് രാജരത്നത്തിന്റെ വേഷത്തിലെത്തുന്നു. ബില്യണ്‍ ഡോളര്‍ രാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നയന്‍ പദ്രായ് ആണ്. നിര്‍മ്മാണം ശീതള്‍ വ്യാസ്. ഗാലിയോണ്‍ ഗ്രൂപ്പിന്റെ സ്ഥാപകനും, അമേരിക്കയില്‍ വ്യവസായിയുമായിരുന്ന തമിഴ്നാട്ടുകാരന്‍ രാജരത്നത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഓഹരിവിപണിയിലെ ക്രമക്കേടിന് കോടതി 11 വര്‍ഷം തടവിന് ശിക്ഷിച്ച ഇയാള്‍ ഇപ്പോഴും ജയിലിലാണ്. ന്യൂയോര്‍ക്ക് പ്രധാന ലൊക്കേഷനാകുന്ന ചിത്രം ഫ്ലോറിഡയിലും, ഇറ്റലിയിലും ചിത്രീകരിക്കുന്നുണ്ട്.

Comments

comments