മോഹന്‍ലാല്‍ വി.കെ പ്രകാശ് ചിത്രത്തില്‍ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന വി.കെ പ്രകാശ് ഒടുവില്‍ മോഹന്‍ലാലിന്റെ ഡേറ്റും നേടി. ബ്യൂട്ടിഫുള്ളിന്റെ വിജയത്തിന് ശേഷം വന്ന ട്രിവാന്‍ഡ്രം ലോഡ്ജും ഹിറ്റായി. അതിന് പുറകെ വരുന്ന പോപ്പിന്‍സ് ഈ മാസം പുറത്തിറങ്ങും. നത്തോലി ചെറിയ മീനല്ല എന്നൊരു ചിത്രം വി.കെ പ്രകാശ് അനൗണ്‍സ് ചെയ്തുകഴിഞ്ഞു. ഏറ്റവുമൊടുവില്‍ കിട്ടിയ വാര്‍ത്ത മോഹന്‍ലാല്‍ വി.കെ പ്രകാശിന്റെ ചിത്രത്തിന് ഡേറ്റ് നല്കി എന്നതാണ്. മിലന്‍ ജലീലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചേക്കും.

Comments

comments