മോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ ‘സ്പിരിറ്റ്’ഒട്ടേറെ വിജയങ്ങള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുതിയ പടം വരുന്നതായി വാര്‍ത്ത വന്നിരുന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇവര്‍ ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. മാര്‍ച്ച് 10 ന് ചിത്രം തിരുവനന്തപുരത്ത് തുടങ്ങും.രഞ്ജിത് അനൗണ്‍സ് ചെയ്തിരുന്ന ലീല എന്ന ചിത്രം മാറ്റി വച്ചാണ് ഈ ചിത്രം ചെയ്യുന്നത്.
മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ ഇടക്കാലത്ത് ഉലച്ചില്‍ തട്ടിയിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി ചെയ്ത പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍, കയ്യൊപ്പ് എന്നിവ ജനശ്രദ്ധ നേടി. അവസാന ചിത്രമായ പ്രഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പിയും വിജയം നേടി. മോഹന്‍ലാലിനൊപ്പം അവസാനം ചെയ്തത് റോക്ക് എന്‍ റോളാണ്.
ആന്റണി പെരുമ്പാവൂരാണ് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ നീക്കാന്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്നാണ് പുതിയ ചിത്രത്തിന്റെ ആലോചന തുടങ്ങിയത്. സ്പിരിറ്റ് നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Comments

comments