മോഹന്‍ലാല്‍- രഞ്ജന്‍ പ്രമോദ് ടീം വീണ്ടുംഡി കമ്പനി എന്ന ചിത്രം അഞ്ച് ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതാണ്. കേരള കഫെക്ക് ശേഷം ഇത്തരം ഒരു സംരംഭം ആദ്യമാണ്. ആക്ഷനാണ് ഇതിലെ എല്ലാ ചിത്രങ്ങളുടെയും തീം. ഈ കളക്ഷനിലെ ആദ്യ ചിത്രം ഒരു ബൊളിവിയന്‍ ഡയറി വയനാട്ടില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇത് സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്. ഇപ്പോള്‍ പുതുതായി വന്ന വാര്‍ത്ത ഡി കമ്പനിയിലെ ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നതാണ്. ജോഷി സംവിധാനം ചെയ്യുന്ന ഈ ഹൃസ്വചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. നരന്‍, അച്ചുവിന്റെ അമ്മ തുടങ്ങിയചിത്രങ്ങളുടെ തിരക്കഥാകൃത്തും, ഫോട്ടോ ഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് രഞ്ജന്‍ പ്രമോദ്. ഫോട്ടോഗ്രാഫറിന്റെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന രഞ്ജന്‍ പ്രമോദ് ഈ ചിത്രത്തിലൂടെ മടങ്ങിവരികയാണ്.
ഈ ചിത്രത്തിന്റെ കഥയില്‍ ആകൃഷ്ടനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത് എന്നാണ് വാര്‍ത്ത. ഇപ്പോള്‍ ജോഷിയുടെ തന്നെ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍. ഇതോടൊപ്പം തന്നെ മറ്റേ ചിത്രവും പൂര്‍ത്തിയാക്കാനാണ് പ്ലാന്‍.
ഡി കമ്പനിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് വിനോദ് വിജയന്‍, ഷാജി കൈലാസ്, ദീപന്‍, എന്നിവരാണ്‌. പ്രിഥ്വിരാജ്, ദിലീപ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിനോദ് വിജയന്‍, സെവന്‍ ആര്‍ട്‌സ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യും.

Comments

comments