മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം പേരുമാറ്റിമോഹന്‍ലാലും, മേജര്‍രവിയും ഖാണ്ഡഹാറിന് ശേഷം ഒന്നിക്കുന്ന ചേസ് എന്ന ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റിയിരിക്കുന്നു. കര്‍മ്മയോദ്ധ എന്നാണ് പുതിയ പേര്. പട്ടാള പശ്ചാത്തലത്തില്‍ നിന്ന് മാറി ഒരു കുറ്റാന്വേഷണത്തിന്റെ കഥയാണ് മേജര്‍ രവി ഈ ചിത്രത്തിലൂടെ പറയുന്നത്. മൂന്ന് നായികമാരാണ് ഈ ചിത്രത്തില്‍. മേജര്‍ രവി അവസാനം സംവിധാനം ചെയ്ത ഖാണ്ഡഹാര്‍ വന്‍പരാജയമായിരുന്നു. അതില്‍ നിന്നൊരു മടങ്ങിവരവാണ് ഈ ചിത്രം കൊണ്ട് ലക്ഷ്യമിടുന്നത്. ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments