മോഹന്‍ലാല്‍ കള്ളക്കടത്തുക്കാരനാകുന്നു!


Mohanlal to Become Smuggler

ജി ഫോര്‍ ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ കള്ളക്കടത്തുകാരനാകുന്നു. മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുകയെന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഒരു ഉത്സവം തന്നെയാണ്. ട്രാക്കില്‍ സ്വര്‍ണം മാത്രം ലക്ഷ്യമിടുന്നൊരു കായികതാരവും ഒരു കള്ളക്കടത്തുകാരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അത്‌ലറ്റായി എത്തുന്നത് കുഞ്ചാക്കോ ബോബനായിരിക്കുമെന്നും കേള്‍ക്കുന്നു. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന.

English Summary : Mohanlal to Become Smuggler

Comments

comments