മോഹന്‍ലാലും, മമ്മൂട്ടിയും വികലാംഗന്‍മാര്‍ഇക്കൊല്ലത്തെ ഓണത്തിന് മോഹന്‍ലാലും, മമ്മൂട്ടിയും എത്തുന്നത് വികലാംഗന്‍മാരുടെ വേഷത്തില്‍. റണ്‍ ബേബി റണ്‍ എന്ന ജോഷി ചിത്രത്തില്‍ മോഹഹന്‍ലാല്‍ ഒരു ചെവിക്ക് കേള്‍വി തകരാറുള്ള ആളാണ്. ടിവി ക്യാമറാമാന്റെ വേഷമാണ് ലാലിന് ഇതില്‍. ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു എക്‌സ് മിലിട്ടറിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. ഇതില്‍ മമ്മൂട്ടി ഒറ്റക്കണ്ണുള്ള വേഷമാണ് ചെയ്യുന്നത്. മുമ്പ് രാജമാണിക്യത്തില്‍ ഒറ്റക്കണ്ണന്റെ വേഷമാണ് മമ്മൂട്ടി ചെയ്തത്. മംമ്ത മോഹന്‍ദാസാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ തന്നെ പ്ലേഹൗസ് പ്രൊഡക്ഷന്‍സാണ്.

Comments

comments