മോഹന്‍ലാലിന് രണ്ട് നായികമാര്‍സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനില്‍ മോഹന്‍ലാലിന് രണ്ട് നായികമാര്‍. പത്മപ്രിയയും, മംമ്ത മോഹന്‍ദാസുമാണ് ഈ ചിത്രത്തിലെ നായികാവേഷങ്ങള്‍ ചെയ്യുന്നത്. ഡിസംബര്‍ ആദ്യവാരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. കനിഹയെ നേരത്തെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു, ബോഡി ഗാര്‍ഡിന്‍റെ വിജയത്തിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍. മോഹന്‍ലാല്‍ അവസാനമായി സിദ്ദിഖിന്‍റെ സംവിധാനത്തില്‍ അഭിനയിച്ചത് വിയറ്റ്നാം കോളനിയിലാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഒത്തുചേരല്‍ ഒരു ഹിറ്റാകുമെന്നാണ് ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നത്.

Comments

comments