മോഹന്‍ലാലിന് ബ്ലാക്ക് ബെല്‍റ്റ്വേള്‍ഡ് തായ്ക്കൊണ്ടോ ഹെഡ് ക്വാര്‍ട്ടേഴ്സ് , കുക്കിവോണ്‍ ഈ വര്‍ഷത്തെ ഓണററി ബ്ലാക്ക് ബെല്‍റ്റ് മോഹന്‍ലാലിന് നല്കും. വ്യക്തിപരമായ നേട്ടങ്ങള്‍, തായ്ക്കോണ്ടേക്ക് ലഭിക്കുന്ന പ്രസിദ്ധി തുടങ്ങിയവ പരിഗണിച്ചാണ് ഈ ബഹുമതി നല്കാറ്. മോഹന്‍ലാല്‍ മുന്‍ ഗുസ്തി ചാമ്പ്യനാണ്. സ്പോര്‍ട്സില്‍ തല്പരനായ മോഹന്‍ലാല്‍ സിനിമകളില്‍ മികച്ച രീതിയില്‍ ആയോധന മുറകള്‍ ചെയ്യുന്ന ആളാണ്. ഇവ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ ബഹുമതി മോഹന്‍ലാലിന് നല്കുന്നതെന്ന് കേരള തായ്ക്കൊണ്ടോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.അജി പറയുന്നു.

Comments

comments