മോഹന്‍ലാലിന് നാല് നായികമാര്‍സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് നാല് നായികമാര്‍. മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന്‍, മീര ജാസ്മിന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ നായികമാരാകുന്നത്. ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മടങ്ങിയെത്തിയ മീര ജാസ്മിന്‍ ഈ ചിത്രത്തിലൂടെ വീണ്ടും മോഹന്‍ലാലിന്‍റെ നായികയാവുകയാണ്. ആശിര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍ നിര്‍മ്മിക്കുന്നത്

Comments

comments