മോഹന്‍ലാലിന്‍റെ സ്വാമിനാഥന്‍മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് സ്വാമിനാഥന്‍. ഗായകന്‍ എം.ജി ശ്രീകുമാര്‍ അര്‍ദ്ധനാരിക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. തിരുവയ്യാറിലാണ് ഈ സിനിമ ചിത്രീകരിക്കുക. മലയാളത്തിലെ ഒരു പത്രത്തോടാണ് എം.ജി ശ്രീകുമാര്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിന്‍റെ മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് അദ്ദേഹം പറയുന്നു.എം.ജി ശ്രീകുമാര്‍ നിര്‍മ്മിച്ച അര്‍ദ്ധനാരി നവംബര്‍ 23 ള്ളിയാഴ്ച തീയേറ്ററുകളിലെത്തും.ഹിജഡകളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ മനോജ് കെ.ജയനാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. സംവിധാനം സന്തോഷ് സൗപര്‍ണികയാണ്.

Comments

comments