മോഹന്‍ലാലിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശ്രീനിവാസന്‍മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ പത്മശ്രീ ഭരത് ഡോ സരോജ് കുമാറെന്ന ചിത്രം ഒരുക്കിയ ശ്രീനിവാസന്‍ താന്‍ സൂപ്പര്‍സ്റ്റാറുകളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞു. താന്‍ നിലവിലുള്ള സംഭവങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ശ്രീനിവാസന്‍ പറയുന്നു.
സൂപ്പര്‍ താരങ്ങളുടെ വീട്ടില്‍ ഇന്‍കംടാക്‌സ് റെയ്ഡ് നടന്ന സംഭവം അതിന് മുമ്പ് തന്നെ താന്‍ എഴുതിയതാണെന്നും അദ്ദേഹം പറയുന്നു. സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോള്‍ താന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. മോഹന്‍ലാലിന്റെ കേണല്‍ പദവിയെയും, ആനക്കൊമ്പ് റെയ്ഡില്‍ കണ്ടെടുത്തതിനെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ താന്‍ ലാലിനെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലാലിന്റെ നമ്പര്‍ മാറിയതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും ചിത്രം കണ്ടാല്‍ മോഹന്‍ലാലിന് തോന്നിയ വിഷമം മാറുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Comments

comments