മേലേപറമ്പില്‍ ആണ്‍വീട് ആസാമില്‍ ഹിറ്റ്രാജസേനന്‍ സംവിധാനം ചെയ്ത മേലേപറമ്പില്‍ ആണ്‍വീട് കേരളത്തില്‍ മികച്ച വിജയം നേടിയ ഒരു സിനിമയാണ്. 1993 ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ഈ ചിത്രത്തിന്‍റെ ആസാമീസ് പതിപ്പ് സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നു. മേലേപറമ്പില്‍ ആണ്‍വീട് നിര്‍മ്മിച്ച മാണി സി. കാപ്പന്‍ ഈ ചിത്രം ആസാമീസ് ഭാഷയില്‍ റീമേക്ക് ചെയ്യുകയായിരുന്നു. ബൊരോലര്‍ ഗോര്‍ എന്ന ചിത്രത്തില്‍ ഉത്പല്‍ ദാസ്, ദേബാസ്മിത ബാനര്‍ജി എന്നിവരാണ് പ്രധാന വേഷങ്ങളില്‍. മലയാളത്തില്‍ ശോഭനയായിരുന്നു നായിക. ഈ ചിത്രത്തിന്‍റെ വിജയത്തെത്തുടര്‍ന്ന് മേലേപറമ്പില്‍ ആണ്‍വീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനും മാണി സി. കാപ്പന് പദ്ധതിയുണ്ട്. റിലയന്‍സ് ഗ്രൂപ്പുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സിദ്ദിഖാവും നിര്‍വ്വഹിക്കുക.

Comments

comments