മെയ്മാസത്തിലെ പ്രധാന റിലീസുകള്‍


ഒരു ഡസനോളം ചിത്രങ്ങള്‍ മെയ്മാസം റിലീസാകും. ആദ്യ ആഴ്ചയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗ്രാന്‍ഡ്മാസ്റ്റര്‍ റിലീസ് ചെയ്യും. 80 ലേറെ തിയേറ്ററുകളിലാണ് റിലീസ്. യു.ടു.വി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക.
മല്ലുസിങ്ങ് എന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനാണ് നായകന്‍. കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഡയമണ്ട് നെക്ലേസ് എന്ന ചിത്രവുമായി ലാല്‍ ജോസ് വീണ്ടും എത്തും. സ്പാനിഷ് മസാലക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ലാല്‍ ജോസാണ്. ഫഹദ് ഫാസില്‍, സംവൃത എന്നിവര്‍ പ്രധാന വേഷങ്ങളില്‍.
ദുള്‍ഖരിന്റെ ഉസ്താദ് ഹോട്ടല്‍, പ്രഥ്വിരാജിന്റെ ഹീറോ, എം.എ നിഷാദ് സംവിധാനം ചെയ്യുന്ന നമ്പര്‍.66 മധുര ബസ്, പ്രദീപ് നായരുടെ ചെക്കനും പെണ്ണും, അനീഷ് അന്‍വറിന്റെ മുല്ലമൊട്ടും മുന്തിരിച്ചാറും എന്നിവയും മെയില്‍ റിലീസാകും.

Comments

comments