മുംബൈ പോലീസ് തുടങ്ങുന്നുഏറെ തവണ മാറ്റിവെയ്ക്കപ്പെട്ട ചിത്രമാണ് മുംബൈ പോലീസ്. കാസനോവയ്ക്ക് മുമ്പേ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. എന്തായാലും ചിത്രം വരുന്ന ജനുവരി പത്തിന് ആരംഭിക്കുകയാണ്. പ്രിഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ ജയസൂര്യയും, റഹ്മാനും പ്രധാന വേഷങ്ങളിലുണ്ട്. ജയസൂര്യ ചെയ്യുന്ന വേഷം ആര്യയെകൊണ്ട് ചെയ്യിക്കാനായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് തീരുമാനിച്ചിരുന്നതെങ്കിലും ആര്യക്ക് തിരക്കായതിനാല്‍ അവസരം ജയസൂര്യക്ക് ലഭിക്കുകയായിരുന്നു. സഞ്ജയ് ബോബി ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അടുത്ത മെയ്യില്‍ ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments