മുംബൈ പോലീസില്‍ ജയസൂര്യറോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസില്‍ ജയസൂര്യക്ക് പോലീസ് വേഷം. പ്രിഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ റഹ്മാനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. നിലവില്‍ ഏറെ ചിത്രങ്ങള്‍ ജയസൂര്യയുടേതായി വരാനുണ്ട്. വി.കെ പ്രകാശിന്‍റെ പോപ്പിന്‍സ്, 101 വെഡ്ഡിംഗ്സ് എന്നിവ റിലീസായിക്കഴിഞ്ഞു. ശ്യാമപ്രസാദിന്‍റെ ഇംഗ്ലീഷ്, രാജിവ് നാഥിന്‍റെ ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, അജി ജോണിന്‍റെ പുഷ്പകവിമാനം, വിനോദ് വിജയന്‍റെ ഡി കമ്പനി എന്നീ ചിത്രങ്ങളിലും ജയസൂര്യക്ക് റോളുണ്ട്.

Comments

comments