മീര ജാസ്മിന്‍ ടെലിവിഷന്‍ അവതാരകയാകുന്നു



മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞ മീര ജാസ്മിന്‍ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. ടെലിവിഷന്‍ സീരിയല്‍ സംവിധായകന്‍ ഷാജിയെം സംവിധാനം ചെയ്യുന്ന മിസ്.ലേഖ തരൂര്‍ എന്ന ചിത്രത്തിലാണ് ഇനി മലയാളത്തില്‍ മീര അഭിനയിക്കുക. ഒരു ടെലിവിഷന്‍ ഗെയിംഷോ അവതാരകയുടെ വേഷമാണ് മീരക്ക് ഇതില്‍.. സിനിമ കമ്പനി എന്ന ചിത്രത്തില്‍ അഭിനയിച്ച ബദ്രിയും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലുണ്ട്.

Comments

comments