മീരാ ജാസ്മിന്‍ വിവാഹിതയായി


Meera Jasmine got married

നടി മീരാ ജാസ്മിന്‍ വിവാഹിതയായി. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം പാളയം സി.എസ്.ഐ. എം.എം. പള്ളിയിലായിരുന്നു മിന്നുകെട്ട്. ദുബായില്‍ ഐടി പ്രൊഫഷണലായ തിരുവനന്തപുരം നന്ദാവനം സ്വീറ്റ് ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസ് ആണ് ജീവിത പങ്കാളി. വന്‍പോലീസ് കാവലിലാണ് വിവാഹം നടന്നത്. വിവാഹത്തിന് സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യ കാര്‍മികത്വം വഹിച്ചു. ഇതിനുശേഷം ഇടപ്പഴഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടന്നു.

English Summary: Meera Jasmine got married

Comments

comments