മിസ്റ്റര്‍ മരുമകന്‍ ഇന്ന് റിലീസ്ഓണം റംസാന്‍ ആഘോഷ ചിത്രങ്ങളുടെ നിരയിലെ ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകന്‍ ഇന്ന് (ആഗസ്റ്റ് 18)റിലീസ് ചെയ്തു. മായാമോഹിനിയുടെ വന്‍ വിജയത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിലീപ് ചിത്രങ്ങളുടെ സ്ഥിരം എഴുത്തുകാരായ ഉദയ്കൃഷ്ണ സിബി കെ. തോമസ് എന്നിവരാണ്. സന്ധ്യാമോഹനാണ് ചിത്രത്തിന്റെ സംവിധാനം. സനുഷ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തില്‍ നായികവേഷം ചെയ്യുന്നു എന്ന് പ്രത്യേകതയും മിസ്റ്റര്‍ മരുമകനുണ്ട്. ഭാഗ്യരാജ്, ഖുശ്ബു, ഷീല, ബാബുരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കും.

Comments

comments