മിസ്റ്റര്‍ മരുമകന്‍ ആഗസ്റ്റ് 18 ന്ദിലീപ് അഭിനയിക്കുന്ന മിസ്റ്റര്‍ മരുമകന്‍ ആഗസ്റ്റ് 18 ന് റിലീസാകും. സന്ധ്യാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ്കൃഷ്ണ സിബി ക. തോമസ് ടീമിന്റേതാണ് തിരക്കഥ. ബാലതാരമായി തിളങ്ങിയ സനുഷ നായികവേഷത്തിലഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാര്യരാജ്, ഷീല, ഖുശ്ബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പലകാരണങ്ങളാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയിരുന്നു. ജഗതി ശ്രീകുമാര്‍ അപകടത്തില്‍ പെട്ടതിനെതുടര്‍ന്ന് അദ്ദേഹം അഭിനയിച്ച ഭാഗങ്ങള്‍ മാറ്റി പകരം ബാബുരാജിനെ വച്ചാണ് ചിത്രീകരിച്ചത്. ഖുശ്ബുവിന് ചിത്രീകരണ വേളയില്‍ അപകടം പറ്റിയിരുന്നു. മായാമോഹിനിക്ക് ശേഷം പുറത്തിറങ്ങുന്ന ദിലീപിന്റെ കോമഡി ചിത്രമായിരിക്കും ഇത്.

Comments

comments