മിസ്റ്റര്‍ ഫ്രോഡില്‍ സുരേഷ് ഗോപിയുംഐ ലവ് മി എന്ന യൂത്ത് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. മോഹന്‍ലാല്‍ ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം ബി.ഉണ്ണികൃഷ്ണനുമായി ചേരുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കടലാസ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കുറച്ച് കാലമായി മികച്ച അവസരങ്ങള്‍ ഇല്ലാതെ സിനിമയില്‍ നിന്ന് മാറി നില്ക്കുന്ന സുരേഷ് ഗോപി ഈ ചിത്രത്തിലൂടെ മടങ്ങി വരുന്നതായാണ് വാര്‍ത്ത. നിലവില്‍ സുരേഷ് ഗോപിയുടെ ക്രെഡിറ്റില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഐ എന്ന തമിഴ് ചിത്രം മാത്രമേ ഉള്ളു. ഒരു പോലീസ് വേഷത്തിലാവും സുരേഷ് ഗോപി ഈ ചിത്രത്തിലഭിനയിക്കുക. കരിയറിലെ വളരെ മോശം കാലത്തിലൂടെ കടന്നുപോവുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. ഏഷ്യാനെറ്റിലെ കോടീശ്വരനാണ് സുരേഷ് ഗോപിയെ ജനങ്ങള്‍ക്കിടയില്‍ സജീവമാക്കി നിര്‍ത്തിയിരുന്നത്. എന്നാല്‍ ആദ്യം ഘട്ടത്തിന് ശേഷം ജനുവരിയില്‍ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് അനൗണ്‍സ് ചെയ്ത കോടീശ്വരന്‍ ഇനിയും ആരംഭിച്ചിട്ടില്ല.

Comments

comments