മാറ്റിനി വൈകുംഎ.ഒ.പി.എല്‍ നിര്‍മ്മിച്ച മാറ്റിനി റിലീസ് വൈകുന്നു. കേരള ഫിലിം എക്സിബിറ്റേഴ്സുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ചിത്രം റിലീസ് മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ മാസം നടന്ന തീയേറ്ററുകളുടെ സമരത്തില്‍ എ.ഒ.പി.എലിന്‍റെ തീയേറ്റര്‍ പങ്കെടുത്തിരുന്നില്ല. അങ്കമാലിയിലാണ് എ.ഒ.പി.എലിന്‍റെ കാര്‍ണിവല്‍ എന്ന മള്‍ട്ടിപ്ലെക്സ് ഉള്ളത്. ഇതെ തുടര്‍ന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ചിത്രം ബഹിഷ്കരിക്കുയായിരുന്നു. മഖ്ബൂല്‍, മൈഥിലി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന മാറ്റിനി ഡിസംബര്‍ 7 നാണ് ഇപ്പോള്‍ റിലീസ് വെച്ചിരിക്കുന്നത്. എന്നാല്‍ എക്സിബിറ്റേഴ്സിന്‍റെ ഇത് സംബന്ധിച്ചുള്ള ചര്‍ച്ച ഡിസംബര്‍ 8 നാണ്.

Comments

comments