മാറ്റത്തിനായി പ്രിഥ്വിരാജ്കൊമേഴ്‌സ്യല്‍ ചിത്രങ്ങളിലെ സാധാരണ വേഷങ്ങളില്‍ നിന്ന് മാറ്റം തേടി പ്രിഥ്വിരാജ്. ഹീറോയ്ക്ക് ശേഷം പുതുതലമുറ ചിത്രങ്ങളില്‍ അഭനിയിക്കാനാണ് പ്രിഥ്വിരാജിന്റെ നീക്കം എന്നാണ് വാര്‍ത്ത. അടുത്തകാലത്ത് ശ്രദ്ധിക്കപ്പെടുന്ന മിക്ക ചിത്രങ്ങളും ഇത്തരത്തിലുള്ളവയാണ്. ഫഹദ് പാസില്‍, വിനീത് ശ്രീനിവാസന്‍, ഇന്ദ്രജിത്ത് എന്നിവര്‍ അത്തരം ചിത്രങ്ങളിലൂടെ ഏറെ നേട്ടം കൊയ്തവരാണ്. മാത്രമല്ല പ്രിഥ്വിരാജിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം കൊമേഴ്‌സ്യല്‍ ചേരുവ നിറഞ്ഞവയായിരുന്നെങ്കിലും ബോക്‌സോഫീസില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചില്ല. വൈവിധ്യമാര്‍ന്ന നിരവധി വേഷങ്ങള്‍ ചെയ്തുകഴിഞ്ഞ പ്രിഥ്വിരാജ് ഇനി ഏത് വേഷത്തിലെത്തുമെന്ന് കാത്തിരുന്ന് കാണാം.

Comments

comments