മായാമോഹിനിയില്‍ പ്രതീക്ഷ വച്ച് ദിലീപ്


ലാല്‍ ജോസിന്റെ സ്പാനിഷ് മസാല നിരാശപ്പെടുത്തുന്ന പ്രകടനമാണ് തീയേറ്ററില്‍ കാഴ്ച വെച്ചത്.ഇനി അടുത്ത് റിലീസാകാനുള്ളത് ജോസ് തോമസിന്റെ മായാ മോഹിനിയാണ്. പെണ്‍വേഷത്തിലാണ് ദിലീപ് ഇതില്‍ അഭിനയിക്കുന്നത്. ദിലീപിന്റെ അനേകം ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഉദയ്കൃഷ്ണ -സിബി കെ. തോമസ് ആണ് ഇതിന്റെ തിരക്കഥ. മികച്ച ഒരു തമാശ ചിത്രമാകും ഇതെന്നാണ് പ്രതീക്ഷ. ബിജു മേനോന്‍, ബാബു രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ളക്ഷ്മി റായ്, മൈഥിലി എന്നിവരാണ് നായികമാര്‍. പി.സുകുമാര്‍, മധു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Comments

comments