മാന്നാര്‍ മത്തായിയും കൂട്ടരും മൂന്നാം വരവിനൊരുങ്ങുന്നുചിരിയുടെ മാലപടക്കം പൊട്ടിക്കാന്‍ റാംജിറാവ് സ്പീക്കിങ്ങും, മാന്നാര്‍ മത്തായി സ്പീക്കിങ്ങിനും ശേഷം മൂന്നാം ഭാഗവുമായി മത്തായിയും കൂട്ടരും വീണ്ടുമെത്തുന്നു. മമാസാണ് സിനിമ കമ്പനിക്ക് ശേഷം തന്റെ പുതിയ സിനിമയായി മാന്നാര്‍ മത്തായി സ്പീക്കിന്റെ അടുത്ത ഭാഗം സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനാജോലികള്‍ പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്‍റെ താരനിര്‍ണവയും പുരോഗമിക്കുകയാണ്. സിദ്ദിഖ് ലാല്‍ ജോഡി സമ്മാനിച്ച സമ്പൂര്‍ണ കോമഡി ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ കേട്ട് സിദ്ദിഖും ലാലും എല്ലാ അനുഗ്രഹാശിസുകളും നേര്‍ന്നതായി മമാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാകും സിനിമയുടെ ചിത്രീകരണം.

English Summary : Mannar Mathayee Gang is Planning for Their Thrid Visit

Comments

comments