മാന്ത്രികന്‍ പൂര്‍ത്തിയായിജയറാം നായകനാകുന്ന മാന്ത്രികന്‍ പൂര്‍ത്തിയായി. ഹൊറര്‍ കോമഡി ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് അനിലാണ്. മമ്മൂട്ടിയുടെ നായികയായി ശിക്കാരിയിലഭിനയിച്ച പൂനം ബജ്‍വയാണ് ചിത്രത്തില്‍ ജയാറാമിന്റെ നായിക. ചൈന ടൗണിലും ജയറാമിന്രെ നായികയായിരുന്നു പൂനം. മുക്ത, വിനീത് കുമാര്‍, ഇന്ദ്രന്‍സ്, റിയാസ് ഖാന്‍, കവിയൂര്‍ പൊന്നമ്മ, രമേഷ് പിഷാരടി, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, അനില്‍ മുരളി തുടങ്ങിയവ്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഓണം സീസണില്‍ റിലീസ് ചെയ്യും.

Comments

comments