മാനസികരോഗിയായി മേഘ്നരാജ്ടി.കെ രാജിവ് കുമാര്‍ സംവിധാനം ചെയ്യുന്ന അപ് ആന്‍‌ഡ് ഡൗണ്‍ എന്ന ചിത്രത്തില്‍ മാനസികരോഗിയുടെ വേഷമാണ് മേഘ്ന രാജ് ചെയ്യുന്നത്. ഇന്ദ്രജിത്ത്, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. രമ്യ നമ്പീശനും ചിത്രത്തില്‍ നായികയാണ്. പത്രപ്രവര്‍ത്തകനായ ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഗണേഷ് കുമാര്‍, കൊച്ചുപ്രേമന്‍, നന്ദു തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിലിന്റെ മാന്ത്രികന്‍, കെ. മധുവിന്റെ ബാങ്കിങ്ങ് അവേഴ്സ് ടെന്‍ ടു ഫോര്‍, പോപ്പിന്‍സ്, മദിരാശി എന്നീ ചിത്രങ്ങളില്‍ മേഘ്നക്ക് വേഷങ്ങളുണ്ട്.

Comments

comments