മഴനീര്‍ത്തുള്ളികളില്‍ മീരയില്ലവി കെ പ്രകാശിന്റെ പുതിയ സിനിമ മഴീര്‍ത്തുള്ളികളില്‍ അനൂപ് മേനോന്‍റെ നായികയായി മീരാജാസ്മിന്‍ ഇല്ല. ചിത്രത്തിലേക്ക് മീരയെ പരിഗണിച്ചട്ടേയില്ല എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമായ ഗ്യാങ്സ്ററിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു മാസം മുന്‍പ് മോഹന്‍ലാലിന്റെ പുതിയ പ്രിയന്‍ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരയെ ഒഴിവാക്കിയിരുന്നു.

സിനിമകള്‍ നഷ്ടപ്പെടുന്നത് മീരയുടെ മോശം സ്വഭാവം കൊണ്ടാണെന്നാണ് അണിയറ സംസാരം. മാന്‍ഡിലിന്‍ വിദഗ്ധന്‍ രാജേഷുമായി തെറ്റിപ്പിരിഞ്ഞശേഷം തിരിച്ചുവന്ന മീരയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റമുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. അതേസമയം ഇതെല്ലാം നുണക്കഥകളാണെന്നാണ് മീരയോട് അടുപ്പമുള്ളവര്‍ പറയുന്നത്.

English Summary : Meera not there in ‘Mazhaneer Thullikal’

Comments

comments