മലയാള സിനിമരംഗത്ത് വീണ്ടും സമരം.


പ്രശ്‌നങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന മലയാളം സിനിമയില്‍ വീണ്ടും ഒരു സമരത്തിന് ഒരുക്കം. അന്യഭാഷാചിത്രങ്ങളുടെ മേല്‍ പഴി ചാരി മലയാള സിനിമക്ക് അനുകൂലമായ അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കും സിനിമക്ക് ആളുകുറയുന്നതിനെപ്പറ്റി വ്യക്തമായ അഭിപ്രായമില്ല. ചലച്ചിത്ര വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ബി ഗണേഷ്‌കുമാര്‍ സിനിമരാംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയും, കേരളത്തിലെ മിക്ക തീയേറ്ററുകളും ഈ കമ്മിറ്റി സന്ദര്‍ശിക്കുകയും ചെയ്തു. വളരെ ദയനീയമായ അവസ്ഥകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പൂച്ചയും എലിയും പായുന്ന തീയേറ്ററുകളും, വൃത്തിയുള്ള ടോയ്‌ലെറ്റ് ഇല്ലാത്ത തീയേറ്ററുകളുമാണ് ബഹുഭൂരിപക്ഷവും. ഇത്തരം റിലീസ് സെന്റററുകളെ റിലീസിങ്ങ് കേന്ദ്രങ്ങളുടെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശുപാര്‍ശ. മികച്ച തീയേറ്ററുകള്‍ക്ക് പ്ലാറ്റിനം പദവി നല്കാന്‍ പരിശോധിച്ചെങ്കിലും ഇരുപതില്‍ താഴെ മാത്രം തീയേറ്ററുകളാണ് ആ പദവി ലഭിച്ചവ.
ഈ നടപടികളില്‍ പ്രതിഷേധിച്ച് തീയേറ്റര്‍ ഉടമകള്‍ വീണ്ടും ഒരു സമരത്തിലേക്ക് പോവുകയാണ്.

Comments

comments