മലയാളി ഡാന്‍സര്‍ ഹോളിവുഡില്‍


മലയാളി ഡാന്‍സറായ ഷിജിത് കൃഷ്ണ ഹോളിവുഡ് ചിത്രത്തില്‍ പങ്കാളിയാകുന്നു. ആങ്ങ് ലീ സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് പി എന്ന ചിത്രത്തിലാണ് ഇദ്ധേഹത്തിന് അവസരം ലഭിച്ചത്. ക്രൗച്ചിംഗ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍, ബ്രോക്ക് ബാക്ക് മൗണ്ടെയ്ന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആങ്ങ് ലീ. കണ്ണൂര്‍ സ്വദേശിയാണ് ഷിജിത്ത്. പല നൃത്ത രൂപങ്ങളില്‍‌ പ്രാഗത്ഭ്യം ഉള്ളയാളാണ് ഷിജിത്ത്. ഭരതനാട്യവുമായി സാമ്യമുള്ള നൃത്തരംഗങ്ങളാണ് ചിത്രത്തില്‍ ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. നവംബറില്‍ ചിത്രം റിലീസാകും.

Comments

comments