മലയാളത്തില്‍ ഇനിയും അഭിനയിക്കണം-സുധാ ചന്ദ്രന്‍.തനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ ഏറെ താല്പര്യമുണ്ടെന്നും എന്നാല്‍ അന്യഭാഷാ നടിമാര്‍ക്ക് പോലും മലയാളത്തില്‍ ഏറെ റോളുകള്‍ ലഭിക്കുമ്പോള്‍ തനിക്ക് അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും നര്‍ത്തകി സുധാ ചന്ദ്രന്‍. നല്ല ഓഫറുകള്‍ ലഭിച്ചാല്‍ താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. മഞ്ജു വാര്യര്‍ നൃത്തരംഗത്ത് മടങ്ങിവന്നത് ആഹ്ലാദത്തോടെയാണ് കാണുന്നത്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഇവര്‍ പറഞ്ഞത്.

Comments

comments