മലയാളത്തില്‍ അഭിനയിക്കാന്‍ ആശയെന്ന് അല്ലു അര്‍ജ്ജുന്‍തെലുഗ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന് മലയാളസിനിമയിലഭിനയിക്കാന്‍ മോഹം. മോഹന്‍ലാലിന്റെ ആരാധകനായ അല്ലു അര്‍ജ്ജുന്‍ പറ്റിയ ഒരു നിര്‍മ്മാതാവ് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കും എന്ന് പറഞ്ഞു. ഗജപോക്കിരി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി കൊച്ചിയിലെത്തിയപ്പോഴാണ് അല്ലു ഇത് പറഞ്ഞത്. അല്ലു അര്‍ജ്ജുന്റെ ചിത്രങ്ങളെല്ലാം കേരളത്തില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുകയും, വന്‍ വിജയം നേടുകയും ചെയ്തവയാണ്. ബണ്ണി, ആര്യ, ഹാപ്പി തുടങ്ങിയവ വന്‍ കലക്ഷനാണ് കേരളത്തില്‍ നേടിയത്.

Comments

comments