മലയാളം താരങ്ങള്‍ മിനിസ്‌ക്രീനിലേക്ക്മലയാളത്തിലെ പ്രമുഖ താരങ്ങള്‍ മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. മിനിസ്‌ക്രീനിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അവസാനത്തെ വരവ് സുരേഷ് ഗോപിയുടേതാണ്. കോടീശ്വരന്‍ എന്ന ഗെയിം ഷോയുമായി ഏഷ്യാനെറ്റിലാണ് സുരേഷ് ഗോപിയുടെ അരങ്ങേറ്റം. മംമ്ത മോഹന്‍ദാസ് സൂര്യയിലെ കയ്യില്‍ ഒരു കോടി എന്ന പരിപാടിയിലൂടെ അവതാരകയായിക്കഴിഞ്ഞു. മുകേഷ് നേരത്തെ തന്നെ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയുമായി സൂര്യയിലുണ്ട്. ചാനല്‍ മത്സരം കൊഴുത്താല്‍ ഇനിയും പ്രമുഖ താരങ്ങളെ മിനിസ്‌ക്രീനില്‍ പ്രതീക്ഷിക്കാം.

Comments

comments