മറ്റൊരു കംപ്യൂട്ടറിന്റെ ഐ.പി അഡ്രസ് കണ്ടുപിടിക്കാന്‍.


ഒരു ലോക്കല്‍ നെറ്റ് വര്‍ക്കിലും മറ്റും വര്‍ക്ക് ചെയ്യുമ്പോള്‍ മറ്റൊരു കംപ്യൂട്ടറിന്റെ ഐ.പി അഡ്രസ് ചിലപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമായി വരും. അതിനായി ചില വിദ്യകള്‍.
1. പിങ്ങ്
ഏറ്റവും എളുപ്പത്തില്‍ ഐ.പി കണ്ടുപിടിക്കാന്‍ പിങ്ങ് ചെയ്യുകയാണ് നല്ലത്.പക്ഷേ കംപ്യൂട്ടറിന്റെ പേര് അറിഞ്ഞിരിക്കണം. പിങ്ങ് ചെയ്യുമ്പോള്‍ ഐപി അഡ്രസ് കാണാന്‍ സാധിക്കും.
Start > Run>CMD>കംപ്യൂട്ടറിന്റെ പേര് നല്കുക.

2. ഐ.പി സ്‌കാനര്‍
അടുത്ത വിദ്യ നെറ്റ് വര്‍ക്കിലെ കംപ്യൂട്ടറുകള്‍ സ്‌കാന്‍ ചെയ്യുകയാണ്. ഇതിനായി ഫ്രീയായി ലഭിക്കുന്ന Angry Ip Scanner ഡൗണ്‍ലോഡ് ചെയ്യുക.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ റണ്‍ ചെയ്താല്‍ മതിയാവും.
http://www.angryip.org/w/Home
ഇത് ലോഡ് ചെയ്യുമ്പോള്‍ ഐ.പി അഡ്രസ് കാണിക്കും. മുഴുവന്‍ നെറ്റ് വര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ ഫസ്റ്റ് വാല്യു XXX.XXX.XXX.1 എന്നും സെക്കന്‍ഡ് വാല്യു XXX.XXX.XXX.254 എന്നും നല്കുക. ഇനി സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക.

ഹോസ്റ്റ് നെയിമില്‍ കംപ്യൂട്ടറിന്റെ പേര് കാണാം. ഐ.പി ആദ്യ കോളത്തിലും.

Comments

comments