മമ്മൂട്ടി-വി.കെ.പി ചിത്രത്തിന്‍റെ പേര് വീണ്ടും മാറി


Name of mammooty – VKP film has changed again

മമ്മൂട്ടി വി.കെ. പ്രകാശിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് ആദ്യം ‘ജഡ്ജ്‌മെന്റ്’ എന്നായിരുന്നു. പിന്നീട് ഷൂട്ടിങ് അവസാനഘട്ടത്തിലെത്തിയപ്പോള്‍ ‘ഇത് വേറൊരാള്‍’ എന്നായിപേര് മാറി. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുന്ന വേളയില്‍ സിനിമയക്ക് സൈലന്‍സ് എന്ന് പുതിയ പേരിട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. പൂര്‍ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ചിരിക്കുന്ന പടം ത്രില്ലര്‍ കുടുംബകഥയാണ്. അഡ്വ. അരവിന്ദ് എന്ന നിയുക്ത ജഡ്ജായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ റോള്‍ വ്യത്യസ്തമാണെന്ന് തിരക്കഥാകൃത്ത് വൈ.വി. രാജേഷ് പറഞ്ഞു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി മോഡല്‍ പല്ലവിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ റോളില്‍ എത്തുന്നത്. ഡിസംബര്‍ ആറിനാണ് ചിത്രത്തിന്‍റെ റിലീസ്.

English Summary : Name of Mammooty – VKP film has changed again

Comments

comments