മമ്മൂട്ടി-ജോഷി ടീം വീണ്ടുംഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി വരുന്നു. നസ്രാണി എന്ന ചിത്രത്തിലാണ് മമ്മൂട്ടി ജോഷിക്കൊപ്പം അവസാനമായി ഒന്നിച്ചത്. ഓണം റിലീസായി പ്ലാന്‍ ചെയ്തിരിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് എം.കെ നാസറാണ്. അടുത്തിടെയിറങ്ങിയ മമ്മൂട്ടിയുടെ ഫ്ലോപ്പ് ചിത്രം ഫേസ് ടു ഫേസിന്‍റെ നിര്‍മ്മാതാവാണ് ഇദ്ദേഹം. ജൂണില്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കും. ജോഷി അവസാനം സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാല്‍ നായകനായ റണ്‍ ബേബി റണ്‍ ആയിരുന്നു. ഇത് മികച്ച വിജയം നേടിയ ചിത്രമാണ്.

Comments

comments