മമ്മൂട്ടി ചിത്രങ്ങളുടെ ഭാവിഒന്നൊന്നായി നിരവധി ചിത്രങ്ങള്‍ ബോക്‌സ്ഓഫിസില്‍ തകര്‍ന്ന് വീണ അവസ്ഥയിലാണ് മമ്മൂട്ടി. അവസാനം പുറത്തിറങ്ങിയ ഏഴോളം ചിത്രങ്ങള്‍ യാതൊരു ചലനവും ബോക്‌സ്ഓഫിസില്‍ സൃഷ്ടിച്ചില്ല. ഇപ്പോള്‍ മമ്മൂട്ടി ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവാകുകയാണ്. വിനോദ് വിജയന്റെ പിക് പോക്കറ്റ്, വി.എം വിനുവിന്റെ ഗണപതി എന്നീ ചിത്രങ്ങള്‍ കാന്‍സല്‍ ചെയ്തതായാണ് അറിവ്. ദീപന്‍, അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളുടെ തിരക്കഥ മാറ്റിയെഴുതി കൂടുതല്‍ മികച്ചതാക്കാന്‍ ആവശ്യപ്പെട്ടതായും വാര്‍ത്തയുണ്ട്. കൂടുതല്‍ സുരക്ഷിതമെന്ന് തോന്നുന്ന ലാല്‍ ജോസിന്റെയും, രഞ്ജിതിന്റെയും ചിത്രങ്ങളില്‍ മമ്മൂട്ടി നിശ്ചയിച്ചതിലും നേരത്തെ അഭിനയിച്ചേക്കും. ജോണി ആന്റണിയുടെ താപ്പാന, ജവാന്‍ ഓഫ് വെള്ളിമല എന്നിവയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

Comments

comments