മമ്മൂട്ടി കുഞ്ഞാലിമരക്കാരാകുമോ?ഏറെക്കാലമായി മലയാള സിനിമയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കഥാപാത്രമാണ് കുഞ്ഞാലി മരക്കാര്‍. പലപ്പോഴും കുഞ്ഞാലിമരക്കാരുടെ കഥ സിനിമയാക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ മമ്മൂട്ടി നായകനായി കുഞ്ഞാലിമരക്കാരുടെ കഥ അഭ്രപാളികളിലെത്താന്‍ പോകുന്നു എന്നാണ് വാര്‍ത്ത. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചര്‍ച്ചകളാരംഭിച്ചതായാണ് വിവരം. ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിന് തിരക്കഥയൊരുക്കും. സന്തോഷ് ശിവനാവും ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പ്രിഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ഇരുപത് കോടിക്ക് മേല്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളത്തില്‍ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും പണം മുടക്കുള്ള ചിത്രമാകുമെന്നാണ് വാര്‍ത്തകള്‍.

Comments

comments