മമ്മൂട്ടിയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പ്രിയാമണിപ്രിയാമണി മമ്മൂട്ടിയുമായുള്ള പ്രശ്‌നങ്ങളെതുടര്‍ന്ന് താപ്പാന എന്ന ചിത്രത്തിലെ റോള്‍ നിരസിച്ചു എന്നൊരു വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ആദ്യം പ്രിയാമണിയെ തീരുമാനിക്കുകയും പിന്നീട് മാറ്റി ചാര്‍മിയെ നായികയാക്കുകയും ചെയ്തുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പ്രിയാമണി ഇൗ വാര്‍ത്തശരിയല്ലെന്ന് പറയുന്നു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും, പ്രിയാമണിയുമായിരുന്നു പ്രധാന വേഷത്തില്‍. തങ്ങള്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്ന് പ്രിയാമണി പറയുന്നു. സംവിധായകന്‍ ജോണി ആന്റണിയും ഈ വാര്‍ത്ത നിഷേധിച്ചു. മമ്മൂട്ടി നായികയെ സംബന്ധിച്ച ഒരു നിര്‍ദ്ദേശവും നല്കിയിട്ടില്ലെന്ന് ജോണി ആന്റണി പറഞ്ഞു.
പ്രിയാമണി ഇപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്ററിന്റെ ഷൂട്ടിംഗിലാണ്.

Comments

comments