മമ്മൂട്ടിക്ക് തമിഴില്‍ ഒരു ഹിറ്റ്രണ്ട് വര്‍ഷത്തോളമായി പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന മമ്മൂട്ടിക്ക് തമിഴില്‍ ഒരു ഹിറ്റ് ചിത്രം. മലയാളത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ കടന്ന് പോയ ഡബിള്‍സ് എന്ന ചിത്രത്തിന്‍റെ മൊഴിമാറ്റമാണ് തമിഴ്നാട്ടില്‍ ഹിറ്റായിരിക്കുന്നത്. പുതുവൈ മാനഗരം എന്ന പേരിലാണ് ഡബിള്‍സ് തമിഴില്‍ പ്രദര്‍ശനത്തിനെത്തിയത്. നദിയ മൊയ്തു, മഹേന്ദ്ര, തപസി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് സോഹന്‍ലാലാണ്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് സച്ചി-സേതു എന്നിവരാണ്.

Comments

comments