മനു തിരിച്ചുവരുന്നുടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. ടൂര്‍ണമെന്റിന് ശേഷം അവസരങ്ങള്‍ കിട്ടാതിരുന്ന മനു സിദ്ദാര്‍ഥ് സംവിധാനം ചെയ്ത നിദ്രയിലൂടെ മടങ്ങിവന്നു. രൂപഭാവങ്ങളില്‍ മാറ്റത്തോടെ വീണ്ടും അഭിനയരംഗത്തെത്തിയ മനു ഇപ്പോള്‍ ഫ്രൈഡേ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ താരങ്ങള്‍.

Comments

comments