മധുപാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ഒഴിമുറി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച മധുപാല്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് -മലയാളം എഴുത്തുകാരന്‍ ജയമോഹനാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാ‌‌ഞ്ജലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള മോഹല്‍ലാലിനെ കണ്ട് മധുപാല്‍ സിനിമയ്ക്കുള്ള ഡേറ്റ് സ്വന്തമാക്കിയെന്നാണ് അറിയുന്നത്.

English Summary : Mohanlal in Madhupal’s film

Comments

comments