മധുപാലിന്‍റെ പുതിയ ചിത്രം ‌‌ഒഴിമുറിക്ക് ശേഷം മധുപാല്‍ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. നിരൂപക ശ്രദ്ധ നേടിയ തലപ്പാവ്, ഒഴിമുറി എന്നിവക്ക് ശേഷം മധുപാലിന്‍റെ പുതിയ ചിത്രത്തിന് തിരക്കഥയെഴുതുന്നത് പ്രശസ്ത തമിഴ് സംവിധായകന്‍ സമുദ്രക്കനിയാണ്. നടനെന്ന നിലയിലും ശ്രദ്ധനേടിയ തമിഴ് സംവിധായകനാണ് സമുദ്രക്കനി. മോഹന്‍ലാല്‍ നായകനായ ശിക്കാറില്‍ സമുദ്രക്കനി വില്ലനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഒഴിമുറി എന്ന ചിത്രത്തിന് തിരക്കഥയെഴുതിയത് തമിഴ് നോവലിസ്റ്റ് ജയമോഹനായിരുന്നു. പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല.

Comments

comments