മദിരാശി പൂജ നടന്നു21 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും, ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് മദിരാശി. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംപ്രസാരിയോ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജയറാമിന്റെ ഈ ചിത്രത്തിലെ നായികമാര്‍ മീര നന്ദന്‍, മേഘ്‌ന രാജ് എന്നിവരാണ്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്നു. ജോഷി, തമ്പി കണ്ണന്താനം, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിലുക്കാംപെട്ടി എന്ന ചിത്രത്തിലാണ് ജയറാം-ഷാജി കൈലാസ് അവസാനമായി ഒരുമിച്ചത്.

Comments

comments