മദിരാശി പുരോഗമിക്കുന്നുജയാറാമിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദിരാശി, മീര നന്ദന്‍, മേഘ്ന രാജ് എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍. കിലുക്കാംപെട്ടി എന്ന ചിത്രത്തിന് ശേഷം പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാം,ഷാജി കൈലാസ് ഒന്നിക്കുന്നത്. കലാഭവന്‍ മണി, ടിനി ടോം, ഭീമന്‍ രഘു, കൊച്ചുപ്രേമന്‍, ജനാര്‍ദ്ധനന്‍ തുടങ്ങിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Comments

comments