മദിരാശി തീയേറ്റുകളിലേക്ക്തീയേറ്ററുകളെ ഇളക്കി മറിച്ച ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ഒടുവില്‍ നിലനില്പിന്‍റെ സാധ്യതകളാരാഞ്ഞ് കോമഡി ചിത്രവുമായെത്തുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടെയാണ് ഷാജി കൈലാസ് വീണ്ടും കോമഡിയിലേക്ക് കൂട് മാറുന്നത്. ഡോ. പശുപതി, നീലക്കുറുക്കന്‍, കിലുക്കാംപെട്ടി തുടങ്ങിയ ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷാജി കൈലാസ് തലസ്ഥാനം എന്ന ചിത്രത്തോടെയാണ് ആക്ഷനിലേക്ക് ചുവട് മാറ്റിയത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതോടെ ആക്ഷനെ കൈവിട്ട് കോമഡിയിലേക്ക് തിരിയുകയായിരുന്നു. ജയറാമിനെ നായകനാക്കി 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദിരാശി. മേഘ്ന രാജാണ് ഈ ചിത്രത്തിലെ നായിക. ടിനി ടോമും ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തിലഭിനയിക്കുന്നു. നിയമപ്രശ്നങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച മദിരാശി ഈ ആഴ്ച തീയേറ്ററുകളിലെത്തും.

Comments

comments