മദിരാശിക്ക് നിയമകുരുക്ക് !അടുത്തകാലത്തായി ഏറെ പ്രതിസന്ധികള്‍ നേരിടുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. അവസാനമായി ഇറങ്ങിയ ചിത്രങ്ങളൊക്കെ ഏറെ കാശുമുടക്കി മുന്‍നിര താരങ്ങളെ വച്ച് ചെയ്തിട്ടും ബോക്സോഫീസില്‍ തകര്‍‌ന്നടിഞ്ഞു. സിംഹാസനത്തിന്‍റെ വന്‍പരാജയത്തില്‍ നിന്നാണ് ആക്ഷനില്‍ നിന്ന് ഹാസ്യത്തിലേക്ക് ചുവടുമാറ്റുന്നുവെന്ന വാര്‍ത്തയോടെ മദിരാശി ആരംഭിച്ചത്. ജയറാമായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രത്തിലെ ലൈറ്റ്-ക്യാമറ യൂണിറ്റ് പ്രവര്‍ത്തകര്‍ കേസ് നല്കിയതിനാലാണ് മാറ്റിവച്ചതെന്നാണ് പുതിയ വാര്‍ത്തകള്‍. പ്രതിഫലം പൂര്‍ണ്ണമായി നല്കാത്തതിനെ തുടര്‍ന്ന് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാര്‍ത്ത തെറ്റാണെന്നും ചിത്രം നവംബര്‍ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് ഷാജി കൈലാസ് പറയുന്നത്. ജയറാം, മേഘ്ന രാജ്, മീര നന്ദന്‍ എന്നിവരാണ് മദിരാശിയിലെ പ്രധാന താരങ്ങള്‍.

Comments

comments