മത്സ്യബന്ധന തൊഴിലാളിയായി ഫഹദ് ഫാസില്‍


ബാംഗ്ലൂര്‍ ഡെയ്സിലെ ശക്തമായ കഥാപാത്രത്തിനു ശേഷം ഫഹദ് അടുത്തതായി എത്തുന്നത് മുക്കുവനായാണ്. സൂപ്പർഹിറ്റായ ക്ളാസ്മേറ്റ്സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ജെയിംസ് ആൽബർട്ട് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡ‌ിയിലാണ് ഫഹദ് മത്സ്യബന്ധന തൊഴിലാളിയുടെ വേഷം അണിയുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ജെയിംസ് ആൽബർട്ടാണ്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മുക്കുവന്റെ വേഷത്തിലെത്തുന്ന ഫഹദ് അവരുടെ ഭാഷ സംസാരിച്ച് ആരാധകരെ അന്പരിപ്പിക്കാനും തയ്യാറെടുക്കുകയാണ്. ഫഹദിന്റെ വിവാഹശേഷം സെപ്തംബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ തങ്കശേരി കടപ്പുറമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

English summary : Fahad Fazil to play Fisher man

Comments

comments