മണിയറ വീണ്ടും1983 ല്‍ പുറത്തിറങ്ങിയ മണിയറ എന്ന ചിത്രം റീമേക്ക് ചെയ്യുന്നു. എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത മണിയറ അക്കാലത്തെ ഒരു ഹിറ്റ് ചിത്രമാണ്. മമ്മൂട്ടി, സീമ, ശാന്തികൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുന്നത് സലിം ബാബയാണ്. നിയാസ് ബക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ബദ്രി, സ്വാസിക എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഇര്‍ഷാദ്, സിദ്ദിഖ്, സലിംകുമാര്‍, കൊച്ചുപ്രേമന്‍, സീനത്ത്, മീന ഗണേഷ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. എ.ടി.സി മെഗാ മുവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments